Latest NewsKeralaNews

ഞങ്ങള്‍ അമ്മേ എന്നല്ലാതെ നിങ്ങളെ എന്താണ് വിളിക്കുക? ശൈലജ ടീച്ചറെ പ്രശംസിച്ച്‌ നടന്‍ ഹരീഷ് പേരടി

തിരുവനന്തപുരം: കൊറോണ ഭീതിയിൽ കേരളം വലയുമ്പോൾ ഇവിടുത്തെ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളെയും മന്ത്രി കെ.കെ ശൈലജ ടീച്ചറിനെയും പ്രശംസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. നിങ്ങളിനി ടീച്ചറ് മാത്രമല്ല.ഒരു ആരോഗ്യ മന്ത്രി മാത്രമല്ല.നിങ്ങളാണ് കേരളത്തിന്റെ അമ്മ .ഈ വനിതാ ദിനത്തില്‍ നിര്‍ഭാഗ്യവശാല്‍ കുറച്ച്‌ പേരുടെ അശ്രദ്ധകൊണ്ട് കേരളം ആശങ്കയിലാണ്.അതിനെ മറികടക്കാന്‍ ഈ അമ്മയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read also: ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച്‌ കൊച്ചിയിലെത്തിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

‘നിങ്ങളിനി ടീച്ചറ് മാത്രമല്ല.ഒരു ആരോഗ്യ മന്ത്രി മാത്രമല്ല.നിങ്ങളാണ് കേരളത്തിന്റെ അമ്മ .ഈ വനിതാ ദിനത്തില്‍ നിര്‍ഭാഗ്യവശാല്‍ കുറച്ച്‌ പേരുടെ അശ്രദ്ധകൊണ്ട് കേരളം ആശങ്കയിലാണ്.അതിനെ മറികടക്കാന്‍ ഈ അമ്മയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്.അത് ടീച്ചറമ്മയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാറിന്റെ നിലപാടുകളുമാണ്. ഇരുപതാമത്തെ വയസ്സില്‍ അച്ഛനെ നഷ്ട്ടപ്പെട്ടപ്പോള്‍ കരഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മടിയിലേക്ക് കിടന്നപ്പോള്‍ അമ്മയെന്നെ ഒരു കൈകൊണ്ട് തലോടിയപ്പോള്‍ പൊരിവെയിലത്തു നിന്ന് തണല്‍ മരത്തിന്റെ ചുവട്ടിലേക്ക് മാറി നിന്ന സുരക്ഷിതത്വമായിരുന്നു എനിക്ക് കിട്ടിയത്.നിങ്ങളിങ്ങനെ രാവും പകലുമില്ലാതെ ഉറക്കമില്ലാതെ എന്റെ അമ്മ എന്നെ തലോടിയതുപോലെ കേരളത്തെ തലോടികൊണ്ടിരിക്കുമ്ബോള്‍ ഞങ്ങളുടെ ആശ്വാസവും പ്രതീക്ഷയും സന്തോഷവും എത്രയോ വലുതാണ്.പിന്നെ ഞങ്ങള്‍ അമ്മേ എന്നല്ലാതെ നിങ്ങളെ എന്താണ് വിളിക്കുക?.’

shortlink

Related Articles

Post Your Comments

Related Articles


Back to top button