തിരുവനന്തപുരം : ജനങ്ങളെ ഭീതിയിലാഴ്ത്തി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് . 13 പേര്‍ക്ക് രോഗലക്ഷണം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കോവിഡ് ബാധിച്ചവരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 58 പേര്‍ അസുഖ ബാധിതരുമായി വളരെ അടുത്ത് ഇടപഴകിയവരാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച അഞ്ച് റാന്നി സ്വദേശികള്‍ക്കു പുറമേയാണ് 13 പേര്‍ക്കു കൂടി രോഗലക്ഷണം കണ്ടെത്തിയിരിയ്ക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ചും കൊല്ലത്ത് അഞ്ചും കോട്ടയത്ത് മൂന്നും പേരാണ് ഐസലേഷനില്‍ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
read more : കോവിഡ്-19 : മെഡിക്കല്‍ സ്‌റ്റോറുകാര്‍ക്ക് കര്‍ശന നിര്‍ദേശം
ഇറ്റലിയില്‍ നിന്നെത്തിയവരുമായി ഇടപഴകിയ തൃശൂര്‍ ജില്ലയിലെ 11 പേര്‍ നിരീക്ഷണത്തിലാണ്. രോഗബാധിതരുമായി ഇടപഴകിയവര്‍ തുറന്നു പറയണമെന്നും മന്ത്രി അറിയിച്ചു. ഇവര്‍ താമസിച്ച പ്രദേശത്തെ കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്നും നിര്‍ദേശിച്ചു.
കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും വിവരങ്ങള്‍ കൈമാറാനുമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംസ്ഥാനത്ത് സജ്ജമായി. <b>0471 2309250, 0471 2309251, 0471 2309252</b> എന്നിങ്ങനെയാണ് കോള്‍ സെന്റര്‍ നമ്പരുകള്‍. കോവിഡ് 19 കണ്‍ട്രോള്‍ റൂം നമ്പര്‍: 0481 2581900. ദിശ ഹെല്‍പ്ലൈന്‍ നമ്പര്‍ : 1056
Post Your Comments