ന്യൂഡല്‍ഹി: ജമ്മുകശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. അടുത്തിടെ ഇറാനിലേക്ക് യാത്ര ചെയ്ത 63 കാരിക്കാണ് കൊറോണ സ്ഥിതീകരിച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധ സ്ഥിതീകരിച്ചതോടെ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
അതേസമയം ഇറ്റലിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ മൂന്നുവയസുളള കുട്ടിക്കും രോഗം സ്ഥിതീകരിച്ചു. ഇതോടെ നിലവിലെ 52 ലബോറട്ടറികള്‍ക്ക് പുറമേ കൊറോണ വൈറസ് പരിശോധനയ്ക്കായി 57 ലാബുകള്‍ കൂടി അധികമായി സജ്ജമാക്കി.
അതേസമയം വിവധ രാജ്യങ്ങളിലായി മൂവായിരത്തിലധികം പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ മാത്രം 366 പേരാണ് മരിച്ചത്.
കേരളത്തില്‍ ആറുപേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്
Post Your Comments