കൊച്ചി: യുവനടിയെ അക്രമിച്ച കേസിനൊപ്പം പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ. ഇത് സംബന്ധിച്ച് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ ഇര ദിലീപാണെന്നും അതിനാല്‍ ഈ കേസ് താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ കേസ് പ്രത്യേകം പരിഗണിക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അതേസമയം കേസില്‍ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കുഞ്ചാക്കോ ബോബന്റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം എത്തിയിരുന്നില്ല. തുടര്‍ന്ന് കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. അതേ സമയം കഴിഞ്ഞ ദിവസം മൊഴി നല്‍കാനായി ഭാമ വിചാരണ കോടതില്‍ എത്തിയെങ്കിലും വിസ്താരം നടക്കാത്തതിനെത്തുടര്‍ന്ന് മാറ്റിവെച്ചു. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വര്‍മ്മയെ സാക്ഷിപ്പട്ടികയില്‍ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് വരെ 39 പേരുടെ വിസ്താരമാണ് നടന്നിട്ടുള്ളത്.
Post Your Comments