ന്യൂഡല്‍ഹി : ബാങ്ക് എടിഎമ്മുകള്‍ക്കു മുന്നില്‍ ഇടപാടുകാരുടെ നീണ്ട നിര ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കയില്‍ നിക്ഷേപകര്‍. യെഎസ് ബാങ്ക് എടിഎമ്മുകള്‍ക്കു മുന്നിലാണ് ഇടപാടുകാരുടെ നീണ്ട നിര പ്രത്യക്ഷമായത്.. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലായതോടെയാണ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശനിയാഴ്ച രാവിലെ മുതല്‍ ഇടപാടുകാര്‍ എത്തിയത്. എന്നാല്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം ഇല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ട്
എന്നാല്‍ ചെക്ക് ഉപയോഗിച്ച് 50,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിച്ചെന്ന് ഇടപാടുകാര്‍ പറഞ്ഞു. പക്ഷേ ഡല്‍ഹിയിലെ പോസ്റ്റ് ഓഫിസുകളില്‍ ആര്‍ബിഐയുടെ നിര്‍ദേശം വരുന്നതുവരെ ചെക്ക് മാറാന്‍ സാധിക്കില്ലെന്ന് ബോര്‍ഡ് വച്ചിട്ടുണ്ട്. യെഎസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങളും, ക്രഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തന രഹിതമായെന്നും ഇടപാടുകാര്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ അക്കൗണ്ട് ഉടമകള്‍ക്കു പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ഇതാണു നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയത്. രണ്ടു ദിവസമായി പണം പിന്‍വലിക്കാന്‍ കൂട്ടത്തോടെ ആളുകള്‍ എടിഎമ്മുകളിലെത്തുകയാണ് .
Post Your Comments