ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് (കോവിഡ് 19) രോഗികളെ പരിചരിക്കുന്ന സ്ത്രീ ആരോഗ്യപ്രവർത്തകരുടെ ദുരിതം നിറഞ്ഞ ജീവിതത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത്. ആർത്തവസമയം നീട്ടിവയ്ക്കാൻ ഇവർക്കു ഗർഭ നിരോധന ഗുളികകൾ നൽകുന്നു. ആർത്തവകാലത്ത് ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കു വിലക്ക്, 24 മണിക്കൂറും ശരീരം മുഴുവൻ രക്ഷാകവചം, മൊട്ടയടിച്ച തലകൾ എന്നിങ്ങനെയാണ് ഇവരുടെ ജീവിതം. രോഗികളെ പരിചരിക്കുന്നവർക്കു കൂടുതൽ വൃത്തി വേണമെന്നും അവർ ധരിക്കുന്ന സുരക്ഷാസ്യൂട്ടുകൾ എപ്പോഴും മാറാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് ഇത്തരമൊരു രീതിയിൽ ആരോഗ്യപ്രവർത്തകർ ജീവിക്കുന്നത്.
Read also: കുവൈത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ; എല്ലാവരും ഈ രാജ്യത്തു നിവ്വും എത്തിയവര്‍
‘ആർത്തവ സമയങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഐസലേഷൻ സ്യൂട്ടുകൾ ധരിക്കുന്നതു കാരണം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയുന്നില്ല. മാത്രമല്ല ഈ സ്യൂട്ടുകൾ സംരക്ഷിക്കുന്നതിനു ശുചിമുറിയിൽ പോകാൻ പോലും സാധിക്കുന്നില്ല. അതിനാൽ തന്നെ സാനിറ്ററി നാപ്കിനുകൾ മാറ്റാനും കഴിയില്ല’ എന്നിങ്ങനെയാണ് ഷാങ്ഹായ് നിവാസിയായ യുവതി വ്യക്തമാക്കുന്നത്. 24കാരിയായ അവർ ചൈനയിലെ സമൂഹമാധ്യമമായ വൈബോയിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments