KeralaLatest NewsNews

ജലവിതരണം മുടങ്ങും

തിരുവനന്തപുരം•അരുവിക്കരയില്‍നിന്നു വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പെപ്പ്ലൈനിലെ വാല്‍വ് അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതിനാല്‍ അരുവിക്കരയിലെ 74 എംഎല്‍ഡി ജല ശുദ്ധീകരണശാല താല്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരുന്നതു മൂലം മാര്‍ച്ച് 10 രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നഗരത്തില്‍ ചിലയിടങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍ : തിരുമല, പി റ്റി പി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്, കുണ്ടമന്‍കടവ്, കല്ലുമല, മണ്ണറക്കോണം, പുന്നയ്ക്കാമുകള്‍, മുടവന്‍മുഗള്‍, പൂജപ്പുര, കരമന, നേമം, പാപ്പനംകോട്, ത്യക്കണ്ണാപുരം, കൈമനം, കരുമം, കാലടി, ആറ്റുകാല്‍, മണക്കാട്, കമലേശ്വരം, അമ്പലത്തറ ബീമാപള്ളി പൂന്തുറ, വലിയതുറ, വള്ളക്കടവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button