Latest NewsKeralaNattuvarthaNews

നാളെ പ്രാദേശിക അവധി

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച(നാളെ മാർച്ച് 9) പ്രാദേശിക അവധി.  ജില്ലാ കളക്ടര്‍ കെ ​ഗോപാലകൃഷ്ണനാണ്  അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.

https://www.facebook.com/dio.trivandrum/posts/213165006719378

അതേസമയം കൊറോണ ഭീതിയുടെ പസ്ചാത്തലത്തില്‍ ആരോ​ഗ്യവകുപ്പ് കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചു. പൊങ്കാല അടക്കം ഒരു ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അതു അനാവശ്യ പരിഭ്രാന്ത്രി പരത്തുന്നതിന് കാരണമാകുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ പൊങ്കാലയില്‍ പങ്കെടുക്കാൻ എത്തുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോ​ഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button