തിരുവനന്തപുരം•സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ മടങ്ങിയെത്തിയ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവര്‍ ചികിത്സയ്ക്ക് സഹകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. രോഗ ബാധിതര്‍ ഇടപെട്ടിട്ടുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി.
രോഗം സ്ഥിരീകരിച്ച അഞ്ച് പേരും ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പത്തനംതിട്ടയില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 29-നാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ ആര്‍ 126 നമ്ബര്‍ (വെനീസ് ടു ദോഹ) വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തി. അടുത്ത വിമാനത്തിനായി ഒന്നര മണിക്കൂര്‍ ഇവര്‍ ദോഹയില്‍ കാത്തിരുന്നു. തുടര്‍ന്ന് ഖതത്ര്# എയര്‍വെയ്‌സിന്റെ തന്നെ ക്യൂആര്‍ 514 നമ്ബര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യകാറില്‍ വീട്ടിലേക്ക് പോയി.
ഈ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുടുംബം സഞ്ചരിച്ച കാറിനെയും കണ്ടെത്തിയിട്ടുണ്ട്. ഇറ്റലി അടക്കം കൊറോണ രൂക്ഷമായി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ പോയിട്ട് മടങ്ങിവരുന്നവര്‍ ഉറപ്പായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇല്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്ന് മന്ത്രി ശൈലജ പറഞ്ഞു.
Post Your Comments