തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ(കോവിഡ് -19). പത്തനംതിട്ടയില്‍ അഞ്ച് പേരിൽ കൊറോണ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവര്‍ 2 സഞ്ചരിച്ച വിമാനത്തില്‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ബാക്കി രണ്ടു പേർ ഇവരുടെ ബന്ധുക്കളാണ്.
Also read : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: പത്തനംതിട്ടയില്‍ കനത്ത ജാഗ്രത
ഫെബ്രുവരി 29നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റില്‍ രാത്രി 11.20നു ദോഹയിലെത്തി. ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ-കൊച്ചി ഫ്‌ളൈറ്റില്‍ രാവിലെ 8.20 ന് കൊച്ചിയിലെത്തി. 350 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്.
അതിനാൽ ഈ വിമാനങ്ങളില്‍ വന്നവര്‍ ഉടന്‍ തന്നെ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇറ്റലിയെ കൂടാതെ , ചൈന, സൗത്ത് കൊറിയ, ഇറാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം. ഇത്തരക്കാര്‍ 21 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്നും . ഇത്തരക്കാര്‍ക്ക് സഹായങ്ങളുമായി കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ദിശ -O4712552056, ടോള്‍ഫ്രീ നമ്പര്‍- 1056
Post Your Comments