KeralaLatest NewsNews

കൊല്ലത്ത് കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി; അഞ്ചുപേർ ഐസൊലേഷന്‍ വാര്‍ഡില്‍

കൊല്ലം: കൊല്ലത്ത് കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയ അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്നുപേരും അയല്‍വാസിയായ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഒരുകുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ഇവരാണ് ‘പത്തനംതിട്ട കുടുംബ’ത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാന്‍ പോയത്. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമുണ്ട്. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് കുടുംബം വിധേയരായിരുന്നില്ല.

ALSO READ: കൊറോണ ബാധ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയിട്ടും കൊറോണ വൈറസ് പരിശോധന നടത്താത്തവര്‍ ഇനിയുമുണ്ടെന്ന് റാന്നി എം.എല്‍.എ രാജു കെ എബ്രഹാം പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ ജാഗ്രതയുടെ ഭാഗമായി പൊതുപരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button