തിരുവനന്തപുരം: പത്തനംതിട്ടയിൽ കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലക്ക് ആളുകള്‍ ഒത്തുകൂടുന്നതിൽ ആശങ്കയറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങാണ്. നിലവിലെ സാഹചര്യത്തില്‍ ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഗൗരവമുള്ള വിഷയമായത് കൊണ്ട് തന്നെ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു.
അതേസമയം, ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മുന്കരുതലെല്ലാം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും.
രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്ന് ആരോഗ്യമന്ത്രിയും അഭ്യര്‍ഥിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘവും ആരോഗ്യ പ്രവര്‍ത്തകരും എല്ലാം ആറ്റുകാലില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനുണ്ടാകും.
അതേസമയം, ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ല അതീവജാഗ്രതയില്‍ ആണ്. വനിതാദിന പരിപാടികളടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായും മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്നും ജില്ലാകളക്ടര്‍ പിബി നൂഹ് അറിയിച്ചു.
ALSO READ: കൊറോണ : വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
ഇറ്റലില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെനീസില്‍ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തില്‍ സഞ്ചരിച്ച് മാര്‍ച്ച് ഒന്നിനാണ് പ്രവാസി കുടുംബം കോട്ടയത്ത് എത്തിയത്. കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായി ആരോഗ്യവകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments