ഗ്വാങ്ഷു: ചൈനയിലെ ഗ്വാന്‍ഷുവില്‍ ബഹുനില ഹോട്ടല്‍ തകര്‍ന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഗ്വാങ്ചോ നഗരത്തില്‍ 80 മുറികളുള്ള ഹോട്ടലാണ് തകര്‍ന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. കൊറോണ രോഗബാധിതരുമായി അടുത്തിടപഴുകിയ ആളുകളെ പാര്‍പ്പിച്ചിരുന്ന ഹോട്ടലാണ് തകര്‍ന്നത്. 80 മുറികളാണ് ഹോട്ടലിനുള്ളത്.2018ല്‍ നിര്‍മിച്ച ഹോട്ടല്‍ കോവിഡ് ബാധയെ തുടര്‍ന്ന് രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 43 പേരെ രക്ഷപെടുത്തി. ബാക്കിയുള്ളവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല.കൊറോണ വൈറസ് ബാധിതരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന 80 മുറികളുള്ള ഹോട്ടലാണ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 ഓളം പേര് ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടാതെ നിര്‍മ്മിക്കുന്നതിനാല്‍ ചൈനയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴാറുണ്ട്. കഴിഞ്ഞ വര്‍ഷം ഷാങ്ഹായില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വ്യാപാര സമുച്ചയം തകര്‍ന്നു വീണ് 10 പേരാണ് മരിച്ചത്. 2016 ല്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടവും തകര്‍ന്നു വീണ് 20 പേരാണ് മരിച്ചത്.
Post Your Comments