അപരാജിത കുതിപ്പിലൂടെ ആദ്യ വനിതാ ടി20 ലോകകപ്പ് കിരീടം ലക്ഷ്യവെച്ച് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ഓസ്‌ട്രേലിയയോട് 85 റണ്‍സിന് പരാജയപ്പെട്ടാണ് കിരീട പോരാട്ടത്തില്‍ അടിയറവു പറഞ്ഞത്. ഇതോടെ അഞ്ചാം തവണയാണ് ഓസ്‌ട്രേലിയ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അലീസ ഹീലിയാണ് കളിയിലെ താരം. ഒസിസിന്റെ തന്നെ ബെത്ത് മൂണിയാണ് ടൂര്‍മെന്റിലെ താരം. സ്‌കോര്‍ ഓസ്‌ട്രേലിയ 184-4, ഇന്ത്യ 99-10.
185 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് എത്തിയ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ പ്രതീക്ഷയായിരു്ന്ന കൗമാര താരം ഷഫാലി വെര്‍മ ആദ്. ഓവറില്‍ തന്നെ 2 റണ്‍സുമായി പുറത്ത്. രണ്ടക്കം കണ്ടത് വെറും 4 താരങ്ങള്‍ മാത്രം. 35 പന്തില്‍ 33 റണ്‍സെടുത്ത ദീപ്തി ശര്‍മാണ് ഇന്ത്യന്‍ ടേപ് സ്‌കോറര്‍. വേദ കൃഷ്ണമൂര്‍ത്തി 19 ഉം റിച്ച ഘോഷ് 18 ഉം സ്മൃതി മന്ദാന 11 ഉം റണ്‍സെടുത്തു. ഓസ്‌ട്രേലിക്കായി ജെസ് ജൊനാസെന്‍ 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. കൂടാതെ മേഗന്‍ സ്‌കട്ട് കിമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ അലിസ ഹീലി (39 പന്തില്‍ 75), ബേത് മൂണി (പുറത്താകതെ 54 പന്തില്‍ 78) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാ പ്രകടനമാണ് ഓസിസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ തന്നെ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയിരുന്നു. ആക്രമിച്ച് കളിച്ച ഹീലിയാണ് പവര്‍പ്ലേ ഓവറുകളില്‍ സ്‌കോര്‍ കുത്തനെ ഉയര്‍ത്തിയത്. അഞ്ച് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്. ഹീലിയെ രാധ യാദവ് പുറത്താക്കുകയായിരുന്നു. 10 ഫോറ് അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിങ്‌സ്.
മധ്യ ഓവറുകളില്‍ റണ്ണുയര്‍ത്തിയത് മൂണിയായിരുന്നു. എന്നാല്‍ ഹീലിക്ക് പിന്നാലെ എത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മെഗ് ലാന്നിങ് (16), അഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹെയ്‌നസ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിക്കോള കാരി പുറത്താകാതെ 5 റണ്‍സെടുത്തു.
രണ്ട് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ദീപിതിക്ക് പുറമെ പൂനം യാദവ്, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Post Your Comments