Latest NewsNewsIndia

ചരിത്രം തിരുത്തിയെഴുതി ഇന്ത്യ : വനിതകള്‍ മാത്രമുള്ള 50 വിമാനങ്ങള്‍ ; അന്താരാഷ്ട്ര സര്‍വീസുകളിലടക്കം വിമാനം പറത്തുന്നതും സ്ത്രീകളുടെ സംഘം

മുംബൈ: ചരിത്രം തിരുത്തിയെഴുതി ഇന്ത്യ, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമുള്ള 50 വിമാനങ്ങള്‍ . അന്താരാഷ്ട്ര സര്‍വീസുകളിലടക്കം വിമാനം പറത്തുന്നതും സ്ത്രീകളുടെ സംഘം. ഇന്ന് പറന്നുയരുന്ന 50ലേറെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നതെല്ലാം വനിതകള്‍ മാത്രമാണെന്ന് എയര്‍ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.

വനിതാദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 8 ലോകരാഷ്ട്രങ്ങളിലേക്കടക്കം 50 ലേറെ സര്‍വ്വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും വനിതകളെയാണ് എയര്‍ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ക്രൂവാണ് എയര്‍ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന വനിതാ നിരയെന്നും എയര്‍ഇന്ത്യാ ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു.

ഇന്റര്‍നാഷണല്‍വിമണ്‍സ്ഡേ 2020′ എയര്‍ഇന്ത്യ നടത്തുന്ന വിമാനസര്‍വ്വീസില്‍ ഇന്ന് 44 പ്രാദേശികവും 8 എണ്ണം അന്താരാഷ്ട്രസര്‍വ്വീസുമാണുള്ളതാണ്. എല്ലാ വിമാനങ്ങളിലും പൈലറ്റുമാരും ക്യാബിന്‍ക്രൂ അടക്കം ഇന്ന് വനിതകള്‍ മാത്രമാണുള്ളത് ‘ എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.

ഇന്നത്തെ സര്‍വ്വീസിലെ അന്താരാഷ്ട്ര വിമാനപാതയില്‍ പറന്നുയരുന്ന സുപ്രധാന വിമാനം ഒറ്റയാത്രയില്‍ ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോ വരെയുള്ളതാണ്. ഇത്രയധികം വനിതകളെ സുപ്രധാന ചുമതലകളില്‍ നിയോഗിച്ചിട്ടുള്ള ഏക വിമാന കമ്ബനി തങ്ങളുടേതാണെന്നും എയര്‍ഇന്ത്യ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button