ഹൈന്ദരാബാദിലെ എ.പി.ജെ. അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയില്‍ അപ്രന്റിസ് അവസരം. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് എന്നിവയിലേക്ക് തപാലിലൂടെ അപേക്ഷ സമര്‍പ്പിക്കണം. 2017 നു ശേഷം പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കു മാത്രമെ അപേക്ഷിക്കാനാകു. ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. മെറിറ്റിന്റെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഗ്രാജ്വേറ്റ് അപ്രന്റിസ്-20, ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്-20, ട്രേഡ് അപ്രന്റിസ്-20 എന്നിങ്ങനെ ആകെ 60 ഒഴിവുകളുണ്ട്.
മാതൃകാ അപേക്ഷ പൂരിപ്പിച്ച് Director, Advanced Systems Laboratory Dr. A.P.J. Abdul Kalam Missile Complex, Defence Research & Development Organisation, Kanchanbagh P O Hyderabad – 500058 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ കവറിന് പുറത്ത് ‘APPLICATION FOR APPRENTICESHIP TRAINING-2020 ……………………‘ എന്ന് രേഖപ്പെടുത്താൻ വിട്ട് പോകരുത്. അപേക്ഷ അയക്കുന്നതിനു മുന്‍പായി ഡിപ്ലോമ, ബിരുദക്കാര്‍ www.mhrdnats.gov.in എന്ന വെബ്‌സൈറ്റിലും ഐ.ടി.ഐ. വിഭാഗക്കാര്‍ www.ncvtmis.gov.in എന്ന വെബ്‌സൈറ്റിലും രജിസ്റ്റർ ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 27
Post Your Comments