Latest NewsNewsIndia

ബുഖാരിയുടെ അപ്നി പാർട്ടിക്ക് മികച്ച പിന്തുണയുമായി കാശ്മീരി ജനതയും ബി ജെ പിയും .

കഴിഞ്ഞ എഴുപതു വർഷങ്ങളായി  തുടർന്നു പോന്ന കുടുംബവാഴ്ചയാണ് കശ്മീരിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നാണ് പാർട്ടിക്ക് പിന്തുണയുമായെത്തിയ കശ്മീരി യുവാക്കൾ പ്രതികരിച്ചത് . ജനാധിപത്യരീതിയിലുള്ള ഒരു ഭരണം കാഴ്ച വയ്ക്കാൻ ബുഖാരി നേതൃത്വം നല്കുന്ന അപ്നി പാർട്ടിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമാണ് കശ്മീർ ജനതയ്ക്ക് ഉള്ളത് .

ശ്രീനഗർ :മുൻ കശ്മീർ  മന്ത്രിസഭയിലെ ധനമന്ത്രിയായ സയ്യിദ് അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ ഇന്ന് നിലവിൽ വന്ന അപ്നി പാർട്ടിക്ക് ഇന്ത്യൻ കശ്മീരികളിൽ നിന്നും മികച്ച പിന്തുണ .  ഒപ്പം കാശ്മീരിലെ  ബി ജെ പി പാർട്ടി അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ തുടങ്ങിയ പുതിയ പാർട്ടിയെ ഹാർദ്ദവവമായി സ്വാഗതം ചെയ്യുകയും ചെയ്തു . ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യത്തെ രാഷ്ട്രീയ പ്രവർത്തനമായാണ് ഈ രാഷ്ട്രീയപാർട്ടിയുടെ തുടക്കത്തെ കാണുന്നതെന്ന് ബിജെപി കശ്മീരിലെ മാധ്യമ ചുമതലയുള്ള മൻസൂർ ഭട്ട് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 70 വർഷങ്ങളായി  പി‌ഡി‌പി, എൻ‌സി, കോൺഗ്രസ് എന്നിവ ചെയ്തതുപോലെ പുതിയ പാർട്ടിയായ അപ്നി പാർട്ടി  ജമ്മു കശ്മീരിലെ ജനങ്ങളെ വഞ്ചിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് മൻസൂർ ഭട്ട് പറയുന്നു . കഴിഞ്ഞ എഴുപതു വർഷങ്ങളായി  തുടർന്നു പോന്ന കുടുംബവാഴ്ചയാണ് കശ്മീരിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നാണ് പാർട്ടിക്ക് പിന്തുണയുമായെത്തിയ കശ്മീരി യുവാക്കൾ പ്രതികരിച്ചത് . ജനാധിപത്യരീതിയിലുള്ള ഒരു ഭരണം കാഴ്ച വയ്ക്കാൻ ബുഖാരി നേതൃത്വം നല്കുന്ന അപ്നി പാർട്ടിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമാണ് കശ്മീർ ജനതയ്ക്ക് ഉള്ളത് .

.വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ സ്വദേശിയാണ് വ്യവസായി കൂടിയായ  അൽതാഫ് ബുഖാരി . കാശ്മീരിലെ രാഷ്ട്രീയവും ജനമനസ്സും വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയാണ് അൽത്തഫ് ബുഖാരി ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം അനിശ്ചിതത്വത്തിന്റെ നിഴലിലായ ജനങ്ങളുടെ ക്ഷേമം മുൻ നിറുത്തിയാണ് പുതിയ പാർട്ടി തുടങ്ങുന്നത് എന്നാണ് ബുഖാരി പറയുന്നത് . മുൻ നിയമസഭാംഗങ്ങളായ വിജയ് ബക്കായ, ഉസ്മാൻ മജിദ്, ഗുലാം ഹസ്സൻ മിർ, ജാവേദ് ബേഗ്, ദിലാവർ മിർ, സഫർ മൻഹാസ്, നൂർ മുഹമ്മദ്, അബ്ദുൾ റഹിം റതർ, അബ്ദുൽ മജിദ് പദ്ദാർ, ഗഗൻ ഭഗത്, മഞ്ജിത് സിംഗ് എന്നിവരും അപ്നി പാർട്ടിയിൽ ഉൾപ്പെടുന്നു.

2004 ൽ പിഡിപിയിൽ ചേർന്ന ബുഖാരി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച മുഫ്തി മുഹമ്മദ് സയീദിന്റെ അടുത്ത അനുയായി ആയിരുന്നു . പിന്നീട് മെഹബൂബ മുഫ്തിയുമായി അത്രമേൽ അടുപ്പം സൂക്ഷിച്ചിരുന്നില്ലെങ്കിലും പാർട്ടി വിട്ടു പോയില്ല . എന്നാൽ മെഹബൂബയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനത്തിനുശേഷം അദ്ദേഹം പാർട്ടി വിട്ടു ബി ജെ പിയുമായി അടുത്തിരുന്നു ബി ജെ പിയിലെ ഉന്നതരുമായി അടുത്ത ബന്ധവും കാത്തു സൂക്ഷിച്ചിരുന്നു . ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജയിലിൽ അടയ്ക്കപ്പെടാത്ത ഏതാനും പ്രാദേശിക രാഷ്ട്രീയക്കാരിൽ ഒരാളാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button