ഖത്തൗലി: ഡൽഹിയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട ഐ ബി ഓഫീസറിന്റെ ഘാതകർക്ക് വധശിക്ഷയാണ് നല്കേണ്ടതെന്ന ആവശ്യവുമായി ഖത്തൗലി ബിജെപി എംഎൽഎ വിക്രം സൈനി.
കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ നീതിപീഠം വൈകരുതെന്നും താലിബാൻ രീതിയിൽ ക്രൂരമായി അങ്കിതിനെ കൊല ചെയ്തവർക്ക് വധശിക്ഷയിൽ കുറഞ്ഞ മറ്റൊന്നും നല്കാൻ പാടില്ലെന്നും വിക്രം സൈനി പറഞ്ഞു .ഉത്തർ പ്രദേശിലെ ഖത്തൗലിയിൽ നിന്നുള്ള നിയമസഭാംഗമാണ് സൈനി. ശനിയാഴ്ച വൈകുന്നേരം ഖത്തൗലി ടൗണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൈനി . മാത്രവുമല്ല കൊലയാളികളെ റോഡിൽ വെടിവച്ച് കൊല്ലണം എന്ന സഹ ബിജെപി എംഎൽഎ സംഗീത സോം നടത്തിയ പ്രസ്താവനയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു
Post Your Comments