ന്യൂഡെല്‍ഹി: ലോകമെമ്പാടും കോവിഡ്-19 വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നുവെന്ന് ഫെയ്സ്ബുക്ക് പ്രതിനിധി. അതിനാൽ, ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും മെഡിക്കല്‍ മാസ്‌ക് പരസ്യങ്ങള്‍ നിരോധിച്ചു.
കോവിഡ്-19 വൈറസ് മൂലമുണ്ടായ ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. മെഡിക്കല്‍ ഫെയ്സ് മാസ്‌കുകള്‍ വില്‍ക്കുന്ന പരസ്യങ്ങളും കൊമേഴ്സ് ലിസ്റ്റിംങുകളും ഞങ്ങള്‍ നിരോധിക്കുകയാണ്. കോവിഡ്-19 തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ തങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്ഡേറ്റുകള്‍ ഉണ്ടാകും..’ ഫെയ്സ്ബുക്ക് പ്രതിനിധി റോബ് ലീതേണ്‍ ട്വീറ്റ് ചെയ്തു.
ALSO READ: അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് വൻ തുക നൽകുമെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ
ഫെയ്സ്ബുക്കിലെ കൊറോണ വൈറസ് സംബന്ധിച്ച സെര്‍ച്ചുകളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോപ്പ് അപ്പ് സന്ദേശം കാണിക്കും.
Post Your Comments