Latest NewsUAENewsGulf

കാന്‍സര്‍ ബാധിതനും ഇന്ത്യക്കാരനുമായ ഏഴ് വയസുകാരന്റെ ആഗ്രഹം നിറവേറ്റി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍

 

ദുബായ് :  കാന്‍സര്‍ ബാധിതനായ ഏഴ് വയസുകാരന്റെ ആഗ്രഹം നിറവേറ്റി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. കാന്‍സറിന്റെ മൂന്നാംഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ ഇന്ത്യന്‍ ബാലന്റെ ആഗ്രഹം ദുബായ് കിരീടവകാശിയും രാജകുമാരനുമായ ഷെയ്ഖ് ഹംദാനെ നേരിട്ടു കാണണമെന്നായിരുന്നു. ബാലന്റെ ഈ ആഗ്രഹമാണ് രാജകുമാരന്‍ സാധിച്ചുകൊടുത്തത്.

യൂട്യൂബിലൂടെ മാത്രം കണ്ടിരുന്ന ഷെയ്ഖ് ഹംദാനെ നേരിട്ടൊന്നു കാണണമെന്നായിരുന്നു ഹൈദ്രാബാദുകാരനായ ഈ ഏഴ് വയസുകാരന്റെ ആഗ്രഹം. രാജകുമാരനെ നേരിട്ട് കണ്ടപ്പോള്‍ അവന് അതിയായ സന്തോഷമായിരുന്നു. ഏഴ് വയസുകാരനുമായി തന്നോടൊപ്പം നിന്ന് എടുത്ത ചിത്രങ്ങള്‍ മുഴുവനും ഷെയ്ഖ് ഹംദാന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ‘ഇന്ന് ഞാനൊരു ധീരനായ കുഞ്ഞിനെ കണ്ടു ‘ എന്ന അടികുറിപ്പോടു കൂടിയായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

കുഞ്ഞിനെ കണ്ടശേഷം അസുഖത്തില്‍ നിന്നും വേഗം മുക്തനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായ വിപുല്‍ ദുബായ് രാജകുമാരന്റെ സന്ദര്‍ശനത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. ഏഴ് വയസുകാരനായ ഇന്ത്യന്‍ ബാലനെ സന്ദര്‍ശിച്ചതിനു പിന്നില്‍ ഇന്ത്യ-യുഎഇ ബന്ധം വളരെ സ്വാധീനെ ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button