ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പിടിയിൽ. പത്ത് വയസ്സില്‍ താഴെയുള്ള 11 കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. തെലങ്കാനയില്‍ ആണ് സംഭവം. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് രണ്ട് വര്‍ഷത്തിനിടെ മറ്റ് 10 കുട്ടികളെ കൂടി പീഡിപ്പിച്ചതായി കുറ്റസമ്മതം നടത്തിയത്.
തെലങ്കാനയിലെ ഗോപാല്‍പേട്ട് മണ്ഡലിലെ 27കാരനായ അധ്യാപകനാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച ഒരു വിദ്യാര്‍ഥിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ട രക്ഷിതാക്കള്‍ സംഭവം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന്, നാട്ടുകാരെ കൂട്ടി സ്കൂളിലെത്തി അധ്യാപകനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് 10 വിദ്യാര്‍ഥികളെ കൂടി താന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന കാര്യം ഇയാള്‍ സമ്മതിച്ചത്. സ്വകാര്യ സ്കൂളില്‍ അധ്യാപകനായ ഇയാള്‍ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.
രക്ഷിതാക്കളോട് പീഡന വിവരം പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെയാണ് ഇയാള്‍ ഇത്രയേറെ വിദ്യാര്‍ഥികളെ ഉപദ്രവിച്ചതെന്നും ഇവരില്‍ രണ്ടുപേരെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
Post Your Comments