KeralaLatest NewsNews

കേരളത്തിൽ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ലക്ഷദ്വീപിൽ ഇന്ന് നിരവധി ഇടങ്ങളിൽ മഴ ലഭിച്ചപ്പോൾ കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. മാർച്ച് 11 വരെ ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.

Read also: കർഷകനെ നിരന്തരം ഭീഷണിപ്പെടുത്തിയ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കർശന നടപടി

അതേസമയം ഇന്നു കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ താപനില സാധാരണയിൽനിന്നും ഉയർന്നനിലയിലായിരുന്നു. പാലക്കാടും പുനലൂരുമാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button