ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച ബോംബ് നിർമിക്കാൻ രാസവസ്തുക്കൾ എത്തിച്ചു നല്കിയതിന് കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. വയിസ്-ഉൾ-ഇസ്ലാം(19), മുഹമ്മദ് അബ്ബാസ് റാത്തെർ(32) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അഞ്ചു പേരാണ് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത്.
പാക്കിസ്ഥാനിലെ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ നിർദേശപ്രകാരം ആമസോൺ ഓൺലൈൻ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചാണ് ഉൾ-ഇസ്ലാം ബോംബ് നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ വാങ്ങിയത്. ഓൺലൈനിൽ വാങ്ങിയ വസ്തുക്കൾ ഇസ്ലാം നേരിട്ടാണു ഭീകരർക്കു കൈമാറുകയായിരുന്നു. ജയ്ഷ് ഭീകരസംഘടനയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന റാത്തെർ. ബോംബ് നിർമാണ വിദഗ്ധനായ ജയ്ഷ് ഭീകരൻ മുഹമ്മദ് ഉമറിന് താവളമൊരുക്കിയാളാണ്.
Post Your Comments