പൂനെ: ഡല്‍ഹി കലാപം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മലയാളത്തിലെ മുഖ്യധാരാ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവേദക്കര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന ജാവേദക്കര്‍ പറഞ്ഞു.
ചാനലുകളെ വിലക്കിയതായി അറഞ്ഞയുടന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ ഉത്കണ്ഠ അറിയിച്ചതായി ജാവേദക്കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇന്നലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത് എങ്കിലും ഇന്നു രാവിലെ രണ്ടു ചാനലുകളും തിരിച്ചെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് കേന്ദ്രസര്‍ക്കാറിനോട് മാപ്പ് ചോദിച്ചതായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചിരുന്നു.
Post Your Comments