ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ അഭിഭാഷകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് അഭിഭാഷകന് അടിയേറ്റ് കൊല്ലപ്പെട്ടത്. പുത്തന്‍കാവ് സ്വദേശി അരവിന്ദ് ആണ് അറസ്റ്റിലായത്.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസ് ആണ് മരിച്ചത്. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ റോഡരികില്‍ മാലിന്യം നിക്ഷേപിച്ച് തിരികെ വരുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ഏബ്രഹാം വര്‍ഗീസിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.
കഴിഞ്ഞദിവസം രാത്രി 11.45 ഓടെയായിരുന്നു സംഭവം. എബ്രഹാം വര്‍ഗീസ് വീടിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ എബ്രഹാം വര്‍ഗീസ് മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തര്‍ക്കമുണ്ടായി.
ALSO READ: കൊറോണ ബാധ: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രാർത്ഥന വേറിട്ട രീതിയിൽ
തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങിയ അഭിഭാഷകനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments