ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വര്‍ഗീയ കലാപ സമയത്തെ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയാളം വാര്‍ത്താ ചാനലുകളെ വിലക്കിയ സംഭവത്തില്‍ ദേശീയ കോണ്‍ഗ്രസിന്റെ പ്രസ്താവന വിവാദത്തിലാകുന്നു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്ക് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ പരിഹസിച്ചത്.
ഡല്‍ഹി കലാപത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത ബിജെപ സര്‍ക്കാര്‍, കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ചെയ്‌തെന്ന് അഭിപ്രായപ്പെട്ടു. കീഴ്പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് ബിജെപിയുടെ നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
Post Your Comments