Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്; വിമർശനവുമായി എംഎം മണി

ഇടുക്കി: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്‍ ചാനലിനും വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് വൈദ്യുത മന്ത്രി എംഎം മണി. ഉള്ളത് പറയുന്നവരുടെ വായ് മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും, മാധ്യമ വിലക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ വിലക്കിയത് കൊണ്ട് സത്യം മറച്ചുവയ്ക്കാന്‍ പറ്റുമെന്നാണ് പ്രധാനമന്ത്രിയുടെ വിചാരം. അങ്ങനെയാണെങ്കിൽ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് അദ്ദേഹം ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read also: ദേവനന്ദയുടെ മരണം; രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന; പ്രതിയെന്ന് സംശയിക്കുന്നയാൾ നിരീക്ഷണത്തിൽ

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് രണ്ടു ചാനലുകളുടെയും സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. 48 മണിക്കൂര്‍ സമയത്തേക്കായിരുന്നു സംപ്രേക്ഷണം വിലക്കിയിരുന്നത്.ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നീക്കിയിരുന്നു. ഇതിന് പിന്നാലെ മീഡിയാ വണ്ണിന്റെ വിലക്കും പിന്‍വലിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button