കങ്കര്‍: ഭീകരരുടെ ആക്രമണ പദ്ധതി സുരക്ഷാ സേന തകര്‍ത്തു. ഇതിന്റെ ഭാഗമായി നാല് ഐഇഡി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കി. ആക്രമണം നടത്താനായി ഭീകരര്‍ സ്ഥാപിച്ച ബോംബുകളാണ് സുരക്ഷാ സേന നിര്‍വീര്യമാക്കിയത്. കങ്കര്‍ മേഖലയിലാണ് സംഭവം.
ഉഗ്ര പ്രഹര ശേഷിയുള്ള ഐഇഡി ബോംബുകളാണ് ആക്രമണത്തിന് ലക്ഷ്യമിട്ട് ഭീകരര്‍ സ്ഥാപിച്ചിരുന്നത്. തഡോക്കയിലെ പത്കല്‍ബേഡ പ്രദേശത്ത് കണ്ടെത്തിയ ഐഇഡി ബോംബുകള്‍ സുരക്ഷാ സേന നിര്‍വീര്യമാക്കിയതായി അഡീഷണല്‍ എസ്പി കിര്‍തന്‍ രാഥോര്‍ അറിയിച്ചു.
പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സുരക്ഷാ സേന ഐഇഡി ബോംബുകള്‍ കണ്ടെത്തിയത്. സമയോചിതമായി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments