തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിനു പിന്നാലെ മീഡിയ വണ്ണിനു ഏർപ്പെടുത്തിയ വിലക്കും പിൻവലിച്ചു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെ സംപ്രേഷണം പുനരാരംഭിക്കാൻ ഏഷ്യാനെറ്റിന് അനുമതി നൽകിയപ്പോൾ, രാവിലെ 09:30തോടെ മീഡിയ വണ്ണിനും അനുമതി നൽകി. വിലക്കിനെതിരേ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ രംഗത്തുവന്നതോടെയാണ് നടപടി പിൻവലിക്കാൻ തീരുമാനിച്ചത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ചാണ് വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിലക്ക് ഏർപ്പെടുത്തിയത്. ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തുവെന്നും ഇത് 1994ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്സ് നിയമങ്ങൾക്ക് എതിരാണെന്ന് മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചത്.
Also read : കേരളത്തിലെ രണ്ട് വാര്‍ത്താ ചാനലുകളെ വിലക്കിയ സംഭവം…. ദേശീയ കോണ്‍ഗ്രസിന്റെ പ്രസ്താവന വിവാദത്തില്‍
ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്നു ആരോപിച്ച് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകൾക്ക് ഫെബ്രുവരി 28ന് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. മാർച്ച് മൂന്നിനു ചാനലുകൾ മറുപടി നല്കി.എന്നാൽ, വിശദീകരണം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തള്ളുകയും പിന്നീട് വിലക്ക് ഏർപ്പെടുത്തുകയുമായിരുന്നു
Post Your Comments