തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള മോശം പ്രവണത കൂടി വരുന്നുണ്ടെന്നും അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കണമെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രാത്രി പുറത്തിറങ്ങാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നത് മറ്റാരേയുമല്ല, സ്വന്തം സഹോദരരായ മനുഷ്യരേയാണ്. ആ ഭയം ഒഴിവാക്കാനാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. അത് വലിയ വിജയമായി മാറി. എന്റെ കൂടും വണ്‍ ഡേ ഹോമും സ്ത്രീകള്‍ക്ക് ആശ്വാസമാണ്. മുഖ്യമന്ത്രി വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അവർ പറയുകയുണ്ടായി. സ്ത്രീകള്‍ നല്ല ശാസ്ത്ര ബോധമുള്ളവരായിരിക്കണം. എല്ലാ തെറ്റിനെതിരേയും പ്രതികരിക്കാനുള്ള ശക്തി അവര്‍ക്കുണ്ടാകണം. സമൂഹം സ്ത്രീകള്‍ക്ക് തുല്യത അനുവദിക്കുന്ന കാലം വരെ നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments