ടെഹ്‌റാന്‍ : കൊറോണ എന്ന മാരക വൈറസിനു പിന്നില്‍ അമേരിക്കയെന്ന് ഇറാന്റെ ആരോപണം. ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ ‘ബയോളജിക്കല്‍ ആക്രമണ’ത്തിന്റെ ഫലമാണ് കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പിന്നിലെന്ന് ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമിയാണ് ആരോപിച്ചത്. ചൈനയെ ബാധിച്ച കോവിഡ് -19 പൊട്ടിത്തെറിക്ക് പിന്നില്‍ പ്രധാന കുറ്റവാളി അമേരിക്കയായിരിക്കുമെന്ന് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡിന്റെ തലവന്‍ അവകാശപ്പെട്ടു.
ഈ വൈറസ് അമേരിക്ക നടത്തിയ ജൈവിക ആക്രമണത്തിന്റെ ഫലമാണ്. അത് ആദ്യം ചൈനയിലേക്കും പിന്നീട് ഇറാനിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു എന്നും ഹുസൈന്‍ സലാമി വ്യാഴാഴ്ച പറഞ്ഞു. അതേസമയം, ഇത്തരം കോണ്‍സ്പിറസി തിയറികള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ടെങ്കിലും ശരിയാണെന്ന് തെളിയിക്കാനുള്ള ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. ഇറാനിലെ സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ മേധാവി ജനറല്‍ ഗോലം റെസ ജലാലി ചൊവ്വാഴ്ച പറഞ്ഞത് രാജ്യത്തെ പുതിയ കൊറോണ വൈറസിനെക്കുറിച്ച് മാധ്യമങ്ങള്‍ ഭയപ്പെടുന്നതാണ് ചൈനയ്ക്കും ഇറാനുമെതിരായ ജൈവിക ആക്രമണമാണെന്ന് പറയാന്‍ കാരണമെന്നാണ്.
ചൈന കഴിഞ്ഞാല്‍ കോവിഡ് -19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. വ്യാഴാഴ്ച വരെ ഇസ്‌ലാമിക് റിപ്പബ്ലിക്കില്‍ 3,513 സ്ഥിരീകരിച്ച കേസുകളും 107 മരണങ്ങളും വൈറസ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments