റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി അറേബ്യ. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയുടെ ഇരുപത്തി നാല് മണിക്കൂര്‍ മുൻപ് എടുത്ത സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ബോര്‍ഡിങ്ങ് പാസുകള്‍ നല്‍കാവൂ എന്ന് വിമാനത്താവളങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്.
Read also: പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്; വിമർശനവുമായി എംഎം മണി
വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്. യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇനി മുതല്‍ റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. എയര്‍ പോര്‍ട്ടുകള്‍ വഴി മാത്രമേ പ്രവേശനമുള്ളു.
Post Your Comments