KeralaLatest NewsNews

സംസ്ഥാനത്ത് പക്ഷി പനി : രോഗം സ്ഥിരീകരിച്ചതോടെ കോഴികളേയും പക്ഷികളേയും കൊന്നൊടുക്കി ദഹിപ്പിയ്ക്കാന്‍ തീരുമാനം : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് അധികൃതര്‍

കോഴിക്കോട് : സംസ്ഥാനത്ത് പക്ഷി പനി, രോഗം സ്ഥിരീകരിച്ചതോടെ കോഴികളേയും പക്ഷികളേയും കൊന്നൊടുക്കി ദഹിപ്പിയ്ക്കാന്‍ തീരുമാനം . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് അധികൃതര്‍. കോഴിക്കോട് വേങ്ങേരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട് വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.

പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്ന് ദഹിപ്പിക്കും. മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു. കലക്ടറേറ്റില്‍ റവന്യു, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button