തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കും നാഗർകോവിലിലേക്കുമാണ് സർവീസുകൾ ഉള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് തിരിക്കും. തിങ്കളാഴ്ച പുലർച്ചെ 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യൽ സർവീസുണ്ടാകും.
വൈകുന്നേരം 4.30ന് കൊച്ചുവേളിയിൽ നിന്ന് നാഗർകോവിലിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വൈകുന്നേരം 5.10ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പുറപ്പെടും. കൊല്ലത്തേക്കുള്ള ട്രെയിനുകൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 1, 4, 5 പ്ലാറ്റ്ഫോമുകളിൽനിന്നാണ് യാത്ര തുടങ്ങുക. നാഗർകോവിലിലേക്കുള്ള ട്രെയിനുകൾ 2, 3 പ്ലാറ്റ്ഫോമുകളിൽനിന്ന് യാത്ര തിരിക്കും.
Post Your Comments