Latest NewsIndiaNews
Trending

ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ പാർട്ടിക്ക് നാളെ തുടക്കം .

ആർട്ടിക്കിൾ 370 റദ്ദാക്കിയ ഉടൻ തന്നെ പുതിയ പാർട്ടി ഉണ്ടാക്കാനുള്ള നീക്കങ്ങൾ  അൽതാഫ് ബുഖാരി അണിയറയ്ക്ക് പിന്നിൽ നടത്തിയെന്ന് വേണം കരുതാൻ . ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യത്തെ രാഷ്ട്രീയ പ്രവർത്തനമായാണ് ഈ രാഷ്ട്രീയപാർട്ടിയുടെ തുടക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .

ശ്രീനഗർ :

മുൻ പിഡിപി നേതാവ് സയ്യിദ് അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയപ്പാർട്ടി നാളെ ( മാർച്ച് 8) നിലവിൽ വരുമെന്ന് വാർത്ത . അപ്നി പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര് നാളെ ശ്രീനഗറിലാണ് പുതിയ പാർട്ടിയായ അപ്നി പാർട്ടിക്ക് തുടക്കം എന്നാണ് സയ്യിദ് അൽതാഫ് ബുഖാരിയുടെ അവകാശവാദം . വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ സ്വദേശിയാണ് വ്യവസായി കൂടിയായ  അൽതാഫ് ബുഖാരി . കാശ്മീരിലെ വിഘടനവാദികളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട് .

താൻ തുടങ്ങുന്ന അപ്നി പാർട്ടിയ്ക്കൊപ്പം നാഷണൽ കോൺഫറൻസ് (എൻസി), പിഡിപി, കോൺഗ്രസ്, ബിജെപി തുടങ്ങി വിവിധ പാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയക്കാർ ഉണ്ടെന്നാണ് അൽതാഫ് ബുഖാരി അവകാശപ്പെടുന്നത് . ശ്രീനഗറിലെ അമീര കടൽ നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാംഗമായ അദ്ദേഹം പിഡിപി-ബിജെപി സഖ്യ സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി  ധനമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ഉടൻ തന്നെ പുതിയ പാർട്ടി ഉണ്ടാക്കാനുള്ള നീക്കങ്ങൾ  അൽതാഫ് ബുഖാരി അണിയറയ്ക്ക് പിന്നിൽ നടത്തിയെന്ന് വേണം കരുതാൻ . ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യത്തെ രാഷ്ട്രീയ പ്രവർത്തനമായാണ് ഈ രാഷ്ട്രീയപാർട്ടിയുടെ തുടക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം അനിശ്ചിതത്വത്തിന്റെ നിഴലിലായ ജനങ്ങളുടെ ക്ഷേമം മുൻ നിറുത്തിയാണ് പുതിയ പാർട്ടി തുടങ്ങുന്നത് എന്നാണ് ബുഖാരി പറയുന്നത് . മുൻ നിയമസഭാംഗങ്ങളായ വിജയ് ബക്കായ, ഉസ്മാൻ മജിദ്, ഗുലാം ഹസ്സൻ മിർ, ജാവേദ് ബേഗ്, ദിലാവർ മിർ, സഫർ മൻഹാസ്, നൂർ മുഹമ്മദ്, അബ്ദുൾ റഹിം റതർ, അബ്ദുൽ മജിദ് പദ്ദാർ, ഗഗൻ ഭഗത്, മഞ്ജിത് സിംഗ് എന്നിവരും അപ്നി പാർട്ടിയിൽ ഉൾപ്പെടുന്നു.

2004 ൽ പിഡിപിയിൽ ചേർന്ന ബുഖാരി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച മുഫ്തി മുഹമ്മദ് സയീദിന്റെ അടുത്ത അനുയായി ആയിരുന്നു . പിന്നീട് മെഹബൂബ മുഫ്തിയുമായി അത്രമേൽ അടുപ്പം സൂക്ഷിച്ചിരുന്നില്ലെങ്കിലും പാർട്ടി വിട്ടു പോയില്ല . എന്നാൽ മെഹബൂബയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനത്തിനുശേഷം അദ്ദേഹം പാർട്ടി വിട്ടു ബി ജെ പിയുമായി അടുത്തിരുന്നു ബി ജെ പിയിലെ ഉന്നതരുമായി അടുത്ത ബന്ധവും കാത്തു സൂക്ഷിച്ചിരുന്നു . ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജയിലിൽ അടയ്ക്കപ്പെടാത്ത ഏതാനും പ്രാദേശിക രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button