ലിമ: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും പെറുവിയൻ പ്രധാനമന്ത്രിയുമായിരുന്ന ജാവിയർ പെരസ് ഡിക്വയർ(100) വിട വാങ്ങി. ജന്മദേശമായ പെറുവിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. 1982 മുതൽ 1991 വരെ യുഎന്നിന്റെ അഞ്ചാം സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇറാൻ-ഇറാക്ക് യുദ്ധകാലത്തും എൽസാൽവദോറിലെ ആഭ്യന്തരകലാപകാലത്തുമാണ് യുഎന്നിനെ നയിച്ചത്.
Also read : കൊറോണ വൈറസ് : ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി
യൂറോപ്പിലേയും ലാറ്റിനമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 19ന് നൂറു വയസ് പൂർത്തിയാക്കിയ അദ്ദേഹത്തിന് നിലവിലെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശംസകൾ നേർന്നിരുന്നു.
Post Your Comments