Latest NewsNewsInternational

രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു

ന്യൂയോര്‍ക്ക്: വിവാഹിതയും മുന്‍ മിഷിഗണ്‍ ഹൈസ്കൂള്‍ അദ്ധ്യാപികയുമായ 27-കാരിയെ രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് നാല് വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചു.

റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന 27 കാരിയായ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അദ്ധ്യാപിക കാത്‌റീന്‍ മേരി ഹൊട്ടാലിംഗ്, 2018 ഡിസംബറില്‍ പതിനാറും പതിനേഴും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് 51 മാസം ജയിലില്‍ കഴിയേണ്ടി വരുന്നത്.

ജനുവരിയില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗം, വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കല്‍ മറ്റു ആറ് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. എല്ലാ കുറ്റങ്ങളും സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു.

sex

അദ്ധ്യാപിക മയക്കുമരുന്ന് നല്‍കിയ ഒരു കുട്ടി വിഭ്രാന്തി കാണിച്ചതായി കുട്ടിയുടെ അമ്മാവന്‍ കോടതിയില്‍ മൊഴി നല്‍കി. ഒരു അദ്ധ്യാപിക ഒരിക്കലും ചെയ്യരുതാത്ത പ്രവൃത്തിയാണ് ചെയ്തതെന്ന് കുട്ടിയുടെ രക്ഷാധികാരികൂടിയായ അമ്മാവന്‍ കോടതിയില്‍ പറഞ്ഞു. ഇത് തികച്ചും അസംബന്ധവും പരിഹാസ്യവുമാണെന്നും അദ്ദേഹം ജഡ്ജി മുമ്പാകെ പറഞ്ഞു.

അദ്ധ്യാപികയുമായുള്ള ബന്ധം സഹ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞതോടെ അവരുടെ പരിഹാസത്തില്‍ നിന്ന് രക്ഷിക്കാന്‍ കൗമാരക്കാരനെ മറ്റൊരു സ്കൂളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതനായി എന്നും അമ്മാവന്‍ പറഞ്ഞു.

അതേസമയം, രണ്ടാമത്തെ കുട്ടിയുടെ അമ്മ, മുന്‍ അദ്ധ്യാപികയ്ക്ക് ‘പരമാവധി ശിക്ഷ’ നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഈ അദ്ധ്യാപിക അനുമതിയില്ലാതെ തന്‍റെ വീട്ടിലേക്ക് വരികയും മകന് മദ്യം നല്‍കിയതായും, തന്റെ അറിവോ സമ്മതമോ ഇല്ലാതെ കുട്ടിയെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്ന് കോടതിയില്‍ പറഞ്ഞു. തന്റെ മകന്‍ ഇപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും സ്വയം ‘ഉള്‍‌വലിഞ്ഞു’ എന്നും അവര്‍ പറഞ്ഞു.

അപ്പാര്‍ട്ട്മെന്റിലും വാഹനത്തിലും വെച്ചാണ് കുട്ടികളുമായി അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. മറ്റു കുട്ടികള്‍ അത് കണ്ടു പിടിച്ചെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഒരു കുട്ടി ഈ അദ്ധ്യാപികയുടെ ക്ലാസിലെ തന്നെ വിദ്യാര്‍ത്ഥിയാണെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.

ജനുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് റിമാന്‍ഡ് ചെയ്യുന്നതിനു മുന്‍പേ തന്നെ റോച്ചസ്റ്റര്‍ സ്കൂളില്‍ നിന്ന് കാത്‌റീന്‍ മേരിയെ പുറത്താക്കിയിരുന്നു. താന്‍ ചെയ്ത തെറ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും അന്ന് അവര്‍ പറഞ്ഞിരുന്നു.

ശിക്ഷ വിധിക്കുന്നതിനു മുന്‍പ് കോടതി മുറിയില്‍ കാത്‌റീന്‍ മേരി വികാരാധീനയായി. ‘ജയിലില്‍ കഴിയുന്നത് തന്റെ ബന്ധങ്ങളേയും ജീവിതത്തെ തന്നെയും മാറ്റി മറിക്കും. എന്‍റെ പ്രവൃത്തികള്‍ എന്റെയും എന്‍റെ ഭര്‍ത്താവിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും ബാധിക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു ശിക്ഷയാണ് എനിക്ക് ലഭിക്കുന്നത്, ഒരിക്കലും ആഗ്രഹിക്കാന്‍ പാടില്ലാത്ത ശിക്ഷ,’ അവര്‍ പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button