Latest NewsCricketNewsSports

ട്വന്റി20 യില്‍ അപൂര്‍വ റെക്കോര്‍ഡിനുടമയായി പൊള്ളാര്‍ഡ് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം

ട്വന്റി20 ക്രിക്കറ്റില്‍ ഒരപൂര്‍വ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് നായകന്‍ കീറണ്‍പൊള്ളാര്‍ഡ്. 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരില്‍ കിറിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞദിവസം നടന്ന ഒന്നാം ട്വന്റി20 യില്‍ കളിച്ചായിരുന്നു ട്വന്റി20 കരിയറില്‍ പൊള്ളാര്‍ഡ് 500 മത്സരങ്ങള്‍ തികച്ചത്. അപൂര്‍വ്വ നേട്ടത്തിനൊപ്പം മത്സരത്തില്‍ വിന്‍ഡീസ് തകര്‍പ്പന്‍ ജയം നേടുകയും ചെയ്തു.

അതേ സമയം ലോകത്ത് ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും വിന്‍ഡീസ് താരങ്ങളാണ്. 453 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയാണ് തണ്ടാമത്. 404 മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞ കരീബിയന്‍ താരം ക്രിസ് ഗെയിലാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. തന്റെ അഞ്ഞൂറാം മത്സരത്തില്‍ പൊള്ളാര്‍ഡ് കളിക്കാനിറങ്ങിയത് 500-ം നമ്പര്‍ ജേഴ്‌സി ധരിച്ചാണെന്നതും ഏറെ ശ്രദ്ധേയമായി.

2006 ല്‍ ട്രിനിനാഡ് ടൊബാഗോയ്ക്ക് വേണ്ടി കെയ്മാന്‍ ഐലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ കളിച്ചായിരുന്നു പൊള്ളാര്‍ഡ് ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. 500 മത്സരങ്ങള്‍ നീണ്ട ട്വന്റി20 കരിയറില്‍ 10000 റണ്ണുകളും, 279 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button