കോഴിക്കോട്: രാത്രികാലങ്ങളില്‍ വനിതകള്‍ സമരത്തിന് പങ്കെടുക്കരുതെന്ന വനിതാലീഗ് നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. വനിതാലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിനാ റഷീദിന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്. ആറ് മണിക്ക് ശേഷം സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് വനിത ലീഗിന് നിര്‍ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നു. വനിതാലീഗിലെ മാത്രമല്ല എംഎസ്എഫിലെയും യൂത്ത് ലീഗിലെയും വനിതാ അംഗങ്ങള്‍ ഷഹീബാഗ് മാതൃകയിലുള്ള രാത്രികാല സമരങ്ങളില്‍ സജീവമായിതിന് പിന്നാലെയാണ് നൂര്‍ബിന റഷീദ് വാട്‌സാപ്പില്‍ ശബ്ദ സന്ദേശം നല്‍കിയത്. ഇതേതുടര്‍ന്നാണ് പ്രസ്താവന വിവാദമായത്.
പലയിടങ്ങളിലും നടത്തുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരത്തിലടക്കം വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാദം കനത്തതോടെ 1996 മുതല്‍ തന്നെ ഇത്തരമൊരു നിലപാട് പാര്‍ട്ടിക്കുണ്ടെന്നാണ് നൂര്‍ബിനയുടെ വിശദീകരണം. കോഴിക്കോട്ടേത് അടക്കമുള്ള സമരങ്ങളില്‍ രാത്രി പത്ത് വരെ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ആറ് മണിക്ക് ശേഷം പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും വനിതാ നേതാക്കള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു രാത്രികാല സമരം വിലക്കിയ വിവരം വാട്സ് അപ് ഗ്രൂപ്പിലൂടെ നൂര്‍ബീന റഷീദ് പങ്കുവെച്ചത്.
Post Your Comments