തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല അദാലത്ത് വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സര്‍വകലാശാല ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സാങ്കേതിക സര്‍വകലാശാലയില്‍ തോറ്റ ബിടെക് വിദ്യാര്‍ഥിക്ക് പുനര്മൂല്യനിര്ണയത്തിലുടെ നല്കിയ മാര്‍ക്ക് ഗവര്‍ണര്‍ തിരുത്തിയില്ലല്ലോ എന്നും ജലീല്‍ ചോദിച്ചു.
വിദ്യാര്‍ഥിയുടെ ഭാവിയെക്കരുതി അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേല് ഇടപെടുന്നില്ലെന്നും എന്നാല്‍ ഇത് ഒരു കീഴ്വഴക്കമായി കാണരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സര്‍വ്വകലാശാല അദാലത്ത് സംഘടിപ്പിച്ചതും, അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കുകയായിരുന്നു. സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വ്വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments