തിരുവനന്തപുരം: സംസ്ഥാനത്തെ പാല്‍ക്ഷാമം പരിഹരിക്കാനായി അന്‍പതിനായിരം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്ത് മില്‍മ. മഹാരാഷ്ട്രയില്‍ നിന്നാണ് ഇറക്കുമതി. സംസ്ഥാനത്ത് വേനല്‍ എത്തിയതോടെയാണ് പാല്‍ ക്ഷാമം രൂക്ഷമായത്. തെക്കന്‍ കേരളത്തിലാണ് പാല്‍ പ്രതിസന്ധി കൂടുതലും. ഇതിനിടയിലാണ് പ്രതിസന്ധി മറികടക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.
പാല്‍ ക്ഷാമത്തെ തുടര്‍ന്ന് മില്‍മ ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആവശ്യത്തിന് പാല്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇതേതുടര്‍ന്നാണ് അന്യസംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അന്‍പതിനായിരം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇതോടെ പാല്‍ക്ഷാമം താത്കാലികമായി പരിഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് ഇറക്കുമതി 1 ലക്ഷം ലിറ്ററായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
ഏപ്രില്‍ മാസമാകുമ്പോഴേക്കും പാല്‍ പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് അന്യസംസ്ഥാന ഡയറികളെ ആശ്രയിക്കാന്‍ മില്‍മ തീരുമാനിച്ചത്.
Post Your Comments