Latest NewsKeralaNews

വന്‍ വ്യവസായിയെ കുടുക്കിയ ഹണിട്രാപ്പിലെ വിവാദ നായിക ജയിലില്‍ നിന്ന് നേരെ എത്തിയത് നഗരസഭാ ഓഫീസിലേയ്ക്ക് … ജീവനക്കാര്‍ക്ക് യുവതിയുടെ ‘ഭരണിപ്പാട്ട്’

കൊച്ചി: വന്‍ വ്യവസായിയെ കുടുക്കിയ ഹണിട്രാപ്പിലെ വിവാദ നായിക ജയിലില്‍ നിന്ന് നേരെ എത്തിയത് നഗരസഭാ ഓഫീസിലേയ്ക്ക് .  ജീവനക്കാര്‍ക്ക് യുവതിയുടെ ‘ഭരണിപ്പാട്ട്’ .
യുവതി നഗരസഭ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞതായി പരാതി. തൃക്കാകര നഗരസഭ ഓഫീസിലെത്തിയ യുവതി വൈസ് ചെയര്‍മാനെയും ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ബ്യൂട്ടി പാര്‍ലറിന്റെ ലൈസന്‍സ് ആവശ്യത്തിനാണ് യുവതി നഗരസഭാ ഓഫീസില്‍ എത്തിയത്. എന്നാല്‍ ലൈസന്‍സ് ലഭിക്കില്ലെന്ന് അറിഞ്ഞതോടെ യുവതി ഓഫീസില്‍ ബഹളം വെയ്ക്കുകയും നാടകീയ രംഗങ്ങളും സൃഷ്ടിച്ചു.

read also : നിറപറ എംഡി ബിജു തന്നെയാണ് തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവെന്ന് സീമ : ബിജുവും സീമയും ഹോട്ടലില്‍ ഒന്നിച്ചു താമസിച്ച തിയതിയും സീമ വെളിപ്പെടുത്തി

യുവ വ്യവസായിയെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി ബലം പ്രയോഗിച്ചു നഗ്‌നഫോട്ടോയെടുത്തു ബ്ലാക്ക്മെയിലിങ്ങിലൂടെ പണവും കാറും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ പ്രതിയാണ് യുവതി. ജയിലില്‍ നിന്നാണ് വരുന്നതെന്നാണ് പരിചയപ്പെടുത്തിയാണ് യുവതി ഓഫീസിലേക്കെത്തിയത്. ബ്യൂട്ടി പാര്‍ലറിന്റെ ലൈസന്‍സിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ആരോഗ്യവിഭാഗത്തിലേക്കയച്ചു.

സാങ്കേതിക പിഴവുമൂലം ലൈസന്‍സ് നല്‍കാനാകില്ലെന്ന് പറഞ്ഞ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയാണ് ഇവര്‍ ആദ്യം അസഭ്യം പറഞ്ഞത്. പിന്നീട് വൈസ് ചെയര്‍മാന്റെ ചേംബറില്‍ കയറിയും അസഭ്യവര്‍ഷം തുടര്‍ന്നു. പൊലീസ് എത്തിയപ്പോഴേക്കും യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന പുരുഷനെ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.

ഇന്നലെ നഗരസഭ ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നഗരസഭ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button