കട്ടന്‍ ചായ നമുക്ക് കുടിക്കാന്‍ ഇഷ്ടമാണ്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു പാനിയം കൂടിയാണിത്. ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചികൂടി ചേരുന്നതോടെ ഉണ്ടാകുന്നത് പല അസുഖങ്ങളെയും ചെറുക്കുന്ന ഒരു ഔഷധമാണ്. ഇഞ്ചി ചായ ഒറു ശീലമാക്കി തന്നെ മാറ്റം.
ജലദോഷം തൊണ്ടവേദന തുടങ്ങി നിരവധി അസുഖങ്ങള്‍ക്കെതിരെ ജിഞ്ചര്‍ ടി ഫലപ്രദമായി പ്രവര്‍ത്തിക്കും. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, മിനറല്‍സ് എനിവയുടെ കലവറ തന്നെയാണ് ഇഞ്ചി. ഇത് ചായയുമായി ചേരുമ്‌ബോള്‍ നല്ല ഒരു ഔഷധ പാനിയം രൂപപ്പെടുന്നു.
ജിഞ്ചര്‍ ടീയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റീ ഓക്‌സിഡന്റുകള്‍ ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി നല്‍കുന്നു. മാത്രമല്ല ശരീരത്തിലെ അണുബാധകളെ തടയാനായി ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കും. സ്ത്രീകളിലെ ആര്‍ത്തവ വേദന കുറക്കുന്നതിനും ജിഞ്ചര്‍ ടീ സഹായിക്കും.
Post Your Comments