KeralaLatest NewsIndiaNews

ഏഷ്യാനെറ്റ് – മീഡിയ വൺ ചാനലുകളുടെ ഓഫിസുകള്‍ക്കു മുന്‍പില്‍ ചിലർ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്;- കെ സി വേണുഗോപാൽ

അശോക് നഗറിൽ പള്ളി കത്തിച്ചെന്നുള്ള വ്യാജ വാർത്ത നൽകിയെന്നാരോപിച്ചു ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമായിരുന്നു

തിരുവനന്തപുരം: ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വിലക്കേർപ്പെടുത്തിയ ഏഷ്യാനെറ്റ് – മീഡിയ വൺ ചാനലുകളുടെ ഓഫിസുകള്‍ക്കു മുന്‍പില്‍ ചിലർ പടക്കം പൊട്ടിച്ചു ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ.

ഡല്‍ഹി സംഘർഷം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ന് രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് നടപടി.

ഉത്തരവിന്റെ ഭാഗമായി ഏഷ്യാനെറ്റും മീഡിയാവണ്ണും സംപ്രേക്ഷണം നിര്‍ത്തിവച്ചു. ചാനലുകളുടെ പേരിൽ നിരവധി പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്.ഈ ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്.

രണ്ട് ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നൽകിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.അശോക് നഗറിൽ പള്ളി കത്തിച്ചെന്നുള്ള വ്യാജ വാർത്ത നൽകിയെന്നാരോപിച്ചു ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button