Latest NewsIndiaNews

മമതാ ബാനര്‍ജിയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ബിജെപി : ബംഗാളില്‍ തെരെഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി : മമതയെ മലത്തിയടിച്ച് ഇനി ബിജെപി ബംഗാളില്‍ അധികാരം പിടിച്ചെടുക്കും

ന്യൂഡല്‍ഹി : മമതാ ബാനര്‍ജിയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ബിജെപി , ബംഗാളില്‍ തെരെഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയെ മലത്തിയടിച്ച് ഇനി ബിജെപി ബംഗാളില്‍ അധികാരം പിടിച്ചെടുക്കും. ബംഗാളില്‍ നിയമസഭാ തെരഞ്ഞടുപ്പിന് നേരത്തെ തയ്യാറെടുപ്പുമായി ബിജെപി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ നരേന്ദ്ര മോദി രംഗത്തെത്തിയേക്കുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബംഗാളിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തി ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 20 മിനിറ്റോളമാണ് മോദി എംപിമാരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടിയത്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം മോദി അംഗങ്ങളില്‍ നിന്ന് തേടി. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനവും കേന്ദ്ര പദ്ധതികളുടെ നടപ്പാക്കലും പ്രധാനമന്ത്രി അന്വേഷിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കണ്ണുവെക്കുന്ന പ്രധാന സംസ്ഥാനമാണ് ബംഗാള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടമാണ് ബിജെപിയുടെ ഊര്‍ജം. 18 മണ്ഡലങ്ങളിലാണ് ബിജെപി വിജയക്കൊടി പാറിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിക്കുന്ന ശൈലിയാണ് അമിത് ഷാ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button