മനാമ: കോവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടി. മാര്‍ച്ച് 29 വരെയാണ് അവധി നീട്ടിയിരിക്കുന്നത്.
കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
കിന്റര്‍ഗാര്‍ട്ടനുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയുള്ള എല്ലാ പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നുമാണ് അറിയിപ്പ്. അതേസമയം, അധ്യാപക, അനധ്യാപക ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ ജോലിക്കെത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. ഗുജറാത്തിലെ അംറേലിയില്‍ കൊറോണ ബാധ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിര്‍ദേശം പാലിക്കാതെ കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശത്തിലുണ്ട്.
ALSO READ: നിപയേയും കൊറോണയേയും നേരിട്ട കേരള മോഡല്‍ സ്വീകരിച്ച് മാരക വൈറസിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍
കൂടാതെ, നടത്താനിരുന്ന ഹോളി ആഘോഷങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പൊതുപരിപാടികളും ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലാണ് ഒടുവിലായി കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. തായ്ലാന്‍ഡിലെയും മലേഷ്യയിലും യാത്ര ചെയ്ത ശേഷം തിരിച്ചെത്തിയ യുവാവിനാണ് അവസാനമായി വൈറസ് സ്ഥിരീകരിച്ചത്.
Post Your Comments