Latest NewsNewsFestivals

ആറ്റുകാല്‍ പൊങ്കാല: കുടിവെള്ളത്തിന് വാട്ടര്‍ അതോറിറ്റിയുടെ 1270 താല്‍ക്കാലിക ടാപ്പുകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും  നാളെ  (07.03.2020) പൂര്‍ത്തിയാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൊങ്കാല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ 1270 താല്‍ക്കാലിക കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചു. പൊങ്കാല മേഖലകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കുകളില്‍ ടാങ്കര്‍ ലോറികള്‍ വഴി കുടിവെള്ളമെത്തിക്കും. ആറ്റുകാല്‍ മേഖലയിലെ കടവുകളില്‍ 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.

പൊങ്കാല പ്രദേശങ്ങളെ ആറ്റുകാല്‍, ഫോര്‍ട്ട്, ചാല, ശ്രീവരാഹം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയാണ്. ആറ്റുകാല്‍, കളിപ്പാന്‍കുളം, കൊഞ്ചിറവിള, കുര്യാത്തി, മണക്കാട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആറ്റുകാല്‍ മേഖലയില്‍ 700 ടാപ്പുകളും തമ്പാനൂര്‍, ചാല, വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചാല മേഖലയില്‍ 130 ടാപ്പുകളും ഫോര്‍ട്ട് ഈഞ്ചയ്ക്കല്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഫോര്‍ട്ട് മേഖലയില്‍ 160 ടാപ്പുകളും ശ്രീവരാഹം, അമ്പലത്തറ, കമലേശ്വരം, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ശ്രീവരാഹം മേഖലയില്‍ 280 ടാപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ മാര്‍ച്ച് ഏഴിനു പൂര്‍ത്തിയാക്കും.

അറ്റകുറ്റപ്പണികള്‍ക്കായി നിയോഗിച്ച, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ പ്രത്യേക സംഘം പൊങ്കാല കഴിയുന്നതു വരെ രംഗത്തുണ്ടാകും.

ഇതു കൂടാതെ തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥാപിക്കുന്ന കിയോസ്കുകളില്‍ കുടിവെള്ളം എത്തിക്കാനായി പിടിപി നഗര്‍, ഫില്‍ട്ടര്‍ ഹൗസ് എന്നിവിടങ്ങളില്‍ വെന്‍ഡിങ് പോയിന്‍റുകള്‍ സ്ഥാപിക്കും. കൂടാതെ ആറ്റുകാലിനു സമീപം ഐരാണിമുട്ടം ടാങ്കില്‍ വെന്‍ഡിങ് പോയിന്‍റും സ്ഥാപിക്കുന്നുണ്ട്.

പൊങ്കാല പ്രദേശങ്ങളില്‍ ഡ്രെയ്നേജ് പൈപ്പുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനായി 25 പ്രവൃത്തികള്‍ക്ക് 92.62 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ ജോലികള്‍ 7നു മുന്‍പു പൂര്‍ത്തിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button