മൊബൈല്‍ ഫോണിനൊപ്പം എല്ലാവരുടേയും കയ്യിലുള്ള മറ്റൊന്നാണ് ഇയര്‍ ഫോണ്‍. ഫോണില്‍ സംസാരിക്കാനും പാട്ട് കേള്‍ക്കാനും വീഡിയോ കാണാനുമെല്ലാം നാം ഇന്ന് ഇയര്‍ ഫോണ്‍ ഉപയോഗിക്കും. എന്നാല്‍ ഇയര്‍ ഫോണിന്റെ അമിതോപയോഗം നമ്മെ കേള്‍വി തകരാറിലേക്ക് നയിക്കും. കേള്‍വി ശക്തിയെ ഇയര്‍ ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇയര്‍ഫോണില്‍ അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കരുതെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇയര്‍ ഫോണില്‍ പാട്ടു കേള്‍ക്കുമ്‌ബോള്‍ 10 മിനിറ്റ് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നല്‍കണം. ഇയര്‍ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നത് ഞരമ്ബുകളെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാട്ട് കേള്‍ക്കുമ്‌ബോള്‍ ശബ്ദം കുറച്ച് വെയ്ക്കാന്‍ ശ്രദ്ധിക്കണം.
ഇയര്‍ഫോണ്‍ തെരഞ്ഞെടുക്കുമ്‌ബോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണമേന്മ ഇല്ലാത്ത ഇയര്‍ ഫോണുകള്‍ വാങ്ങുന്നതിന് പകരം നല്ല ഇയര്‍ഫോണുകള്‍ വാങ്ങണം. തകരാര്‍ സംഭവിച്ച ഇയര്‍ ഫോണുകള്‍ ഉപയോഗിക്കരുത്. ഇവ എത്രയും വേഗം മാറ്റി പുതിയത് വാങ്ങണം.
Post Your Comments