Latest NewsNewsInternational

വയര്‍ലെസ് ഫോണിന്റെ അമിതോപയോഗം, 18കാരന്റെ കേള്‍വിശക്തി തകരാറിലായി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള 18 വയസ്സുകാരന് മണിക്കൂറുകളോളം ഇയര്‍ബഡുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേള്‍വിശക്തി നഷ്ടപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇയര്‍ഫോണ്‍ ദീര്‍ഘനേരം ഉപയോഗിച്ചതു മൂലമുണ്ടായ അണുബാധ കാരണമാണ് ആണ്‍കുട്ടിക്ക് കേള്‍വിശക്തി നഷ്ടമായത്. എന്നാല്‍, ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ കേള്‍വിശക്തി വീണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: മനസുകൊണ്ട് താനിപ്പോള്‍ സി.പി.എം : എകെജി സെന്ററിൽ ഗോവിന്ദന്‍ മാസ്റ്ററുമായി ചര്‍ച്ച നടത്തി രാജസേനന്‍

ആളുകള്‍ ദീര്‍ഘനേരം ഇയര്‍ബഡുകള്‍ ധരിക്കുമ്പോള്‍, ചെവിയുടെ കനാലിലെ ഈര്‍പ്പം വര്‍ദ്ധിക്കും, അത് ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും തഴച്ചുവളരാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ ശരീരം പോലെ തന്നെ ചെവി കനാലിനും വെന്റിലേഷന്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘനേരം അടച്ചിടുന്നത് വിയര്‍പ്പ് അടിഞ്ഞുകൂടി തുടര്‍ന്നുള്ള അണുബാധയ്ക്കും കാരണമാകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button