സിഡ്നി : ടി20 വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി. ലോകകപ്പ് ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍. നമ്മള് നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ഫൈനലിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കോഹ്ലി ട്വീറ്ററിലൂടെ അറിയിച്ചു. വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്, സുരേഷ് റെയ്ന തുടങ്ങിയവരും അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Congratulations to the Indian Women's team on qualifying for the @T20WorldCup final. We are proud of you girls and wish you all the luck for the finals. ??? @BCCIWomen
— Virat Kohli (@imVkohli) March 5, 2020
ഇംഗ്ലണ്ടിനെതിരായ സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച്. സിഡ്നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിനു ടോസിടാൻ പോലും സാധിച്ചില്ല. തുടർന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഇന്ത്യൻ ടീമിനെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ഗ്രൂപ്പ് എയിലെ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് . എട്ട് പോയിന്റാണുള്ളത്. എന്നാല്‍ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളിൽ ജയിച്ച് ആറ് പോയിന്റ് മാത്രമാണുള്ളത്. 10 ഓവര്‍ വീതം എറിയാനുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. സെമി ഫൈനലിന് റിസര്‍വ് ദിനവും ഇല്ലാതിരുന്നതോടെ അധികം പോയിന്റ് നേടിയ ഇന്ത്യയെ തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കേണ്ട രണ്ടാംസെമിയും മഴ കാരണം ഭീഷണിയിലാണ്.
Post Your Comments